നാടന്‍കലകളിലെ കാളി സങ്കല്പം

Authors

  • Jesna T Author

DOI:

https://doi.org/10.63090/

Keywords:

ഭദ്രകാളി, ചുടല കാളി, ഭഗവതി തോറ്റം, മുടിയാട്ട്, കതിരുകളി, അനുഷ്ഠാനം, നാടൻ കലകൾ, മിത്തുകൾ, കാളി സങ്കല്പം, സാഹിത്യ സവിശേഷത, കാളി ആരാധന, വനവും കാവും തമ്മിലുള്ള ബന്ധം, ജൈവവൈവിധ്യം, ചരിത്ര പൈതൃകം, ദാരുകൻ, ദാരികപുരി, ആരാധനാരീതി, കലാരൂപങ്ങൾ, കളമെഴുത്ത്, പടയണി, തോൽപ്പാവക്കൂത്ത്, പൂതൻതിറകളി, സർപ്പം തുള്ളൽ, പൗരാണികത, ആത്മീയത, വർണ്ണബോധം

Abstract

ഈ ലേഖനം നാടൻ കലകളിലെ കാളി സങ്കല്പം എന്ന മിത്തിൻ്റെ ആധികാരികത എടുത്തുപറയുന്നു. പ്രകൃതിയുമായി വളരെ ഇണങ്ങുന്ന ഒരു ആശയമാണ് ഈ മിത്തിനുള്ളത്. കാളി ഭക്തന്മാരുടെ അമ്മ സങ്കല്പത്തിൻ്റെ ദൃഷ്ടാന്തമാണിത്. അതിൻ്റെ ഐതിഹ്യ പ്രാധാന്യവും ഇവിടെ എടുത്തുപറയുന്നു. കാളി ആരാധനയുടെ പ്രാധാന്യം ഇവിടെ വ്യക്തമാക്കുന്നു. ദേവിയെ പ്രീതിപ്പെടുത്താൻ ആയി വിവിധതരം കലകൾ ഉടലെടുത്തിയിട്ടുണ്ട്. ദേവി രൂപം തറയിൽ എഴുതി ആരാധിക്കുന്നതാണ് കളമെഴുത്ത്. കാളി സങ്കൽപ്പത്തിന് പ്രാധാന്യം നൽകുന്ന മറ്റൊരു കലയാണ് പടയണി. ദാരികവധം കഴിഞ്ഞെത്തിയ ദേവിയുടെ രൗദ്രഭാവം ഇവിടെ ചിത്രീകരിക്കുന്നു. ഈ കലകൾ അധികവും ഗ്രാമത്തിൻ്റെ കലകളാണ്. തറയിൽ ആരാധനാമൂർത്തിയുടെ രൂപം വരച്ച് ആരാധിക്കുന്ന മറ്റൊരു കലാരൂപമാണ് സർപ്പം തുള്ളൽ. മുടിയേറ്റിലും ദേവിയുടെ രൗദ്രഭാവം ദർശിക്കാനാകും. മിത്തിൻ്റെ പ്രാധാന്യം നാടൻകലകളിലെ മുഖ്യ സവിശേഷതയാണ്. രോഗവും മനുഷ്യനിർമ്മിത ദുരിതവും അകറ്റുന്ന ആശയമാണ് കാളിദാരിക യുദ്ധം. ഇവയെല്ലാം ഭദ്രകാളി കാവുകളിലെ വാർഷികോത്സവവുമായി ബന്ധപ്പെട്ട അവതരിപ്പിക്കുന്നവയാണ്. കേരളത്തിൽ മിക്ക പ്രദേശങ്ങളിലും കാളിയെ ആരാധിക്കുന്ന രീതിയുണ്ട്. അവർണ്ണ സവർണ്ണ വ്യത്യാസം ഈ ആരാധനയിൽ ഇല്ല. തോൽപാവകുത്ത് മറ്റൊരു ഉദാഹരണമാണ്. രാമായണ കഥയാണ് ഇതിൻ്റെ ഇതിവൃത്തം. പൂതൻതിറകളെയും കാളി  ആരാധനയുമായി ബന്ധമുള്ളതാണ്. ഓരോ സംസ്കാരത്തിനും അവരുടേതായ വർണ്ണരൂപ ദർശനം ഉണ്ട്. പ്രകൃതിയുടെ സത്യദർശനമാണ് ഇതിൽ ഉള്ളത്. കേരള ജനതയുടെ ശക്തമായ മിത്ത് ആയിത്തീരാൻ കാളി സങ്കൽപ്പത്തിന് കഴിയുന്നുണ്ട്. പ്രാചീന മനുഷ്യൻ്റെ വർണ്ണബോധം കലാബോധം ഭാഷാശൈലി എന്നിവ ഇത്തരം കലകളിൽ പ്രകടമാകുന്നുണ്ട്.

Downloads

Published

2025-04-25

Issue

Section

Articles