പോസിറ്റീവ് ചിന്തയുടെ ശാസ്ത്രം : സൈദ്ധാന്തികവും അനുഭവപരവുമായ ഒരു വിശകലനം

Authors

  • C Ganesh Author

DOI:

https://doi.org/10.63090/IJMLRS/3108.1924.0018

Keywords:

പോസിറ്റീവ് ചിന്ത, പോസിറ്റീവ് സൈക്കോളജി, മാനസികാരോഗ്യം, ന്യൂറോപ്ലാസ്റ്റിസിറ്റി, വളർച്ചാ മാനസികാവസ്ഥ

Abstract

പോസിറ്റീവ് ചിന്ത എന്നത് കേവലം ഒരു പ്രചോദനാത്മക ആശയം മാത്രമല്ല, മറിച്ച് മനഃശാസ്ത്രത്തിലും ന്യൂറോസയൻസിലും ശക്തമായ അടിത്തറയുള്ള ഒരു ശാസ്ത്രീയ സങ്കല്പനമാണ്. 1998-ൽ മാർട്ടിൻ സെലിഗ്മാന്റെ നേതൃത്വത്തിൽ പോസിറ്റീവ് സൈക്കോളജി എന്ന മേഖല രൂപപ്പെട്ടതോടെ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാനങ്ങൾ ലഭിച്ചു. ഈ പ്രബന്ധം പോസിറ്റീവ് ചിന്തയുടെ സൈദ്ധാന്തിക അടിത്തറകൾ, ന്യൂറോളജിക്കൽ അടിസ്ഥാനങ്ങൾ, അനുഭവപരമായ തെളിവുകൾ, പ്രായോഗിക പ്രയോഗങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു. സെലിഗ്മാൻ, ഫ്രെഡ്റിക്സൺ, ഡ്വെക് തുടങ്ങിയ പണ്ഡിതരുടെ സംഭാവനകൾ പരിശോധിക്കുകയും, പോസിറ്റീവ് ചിന്ത മാനസികാരോഗ്യം, ശാരീരികാരോഗ്യം, പ്രകടനം എന്നിവയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. പോസിറ്റീവ് എന്ന പദത്തിന് സമമായി മലയാളത്തിൽ ധനാത്മക എന്നാണുപയോഗിക്കേണ്ടതെങ്കിലും ആശയവിനിമയത്തിന്റെ സുതാര്യതക്കായി പോസിറ്റീവ് എന്ന പദം തന്നെയാണ് പ്രബന്ധത്തിൽ ഉപയോഗിക്കുന്നത്.

Downloads

Published

2026-01-28

Issue

Section

Articles