സമകാലീക കേരളത്തില്‍ മദ്യപാനത്തിൻ്റെ പ്രസക്തി

Authors

  • Ancy K.P Author

Keywords:

മദ്യപാനാസക്‌തി, മധ്യകാലഘട്ടം, ആധുനിക കാലഘട്ടം, ചാരായനിരോധനം, ശ്രീനാരായണഗുരുദേവന്റെ കാഴ്ചപ്പാട്, സാമ്പത്തിക അടിത്തറ

Abstract

കേരളത്തിലെ മദ്യപാനത്തിൻ്റെ ചരിത്രം സമുദായത്തിൻ്റെ സംസ്കാരത്തെയും സാമ്പത്തികവും സാമൂഹികവും ഘടനകളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രാചീനകാലത്ത് മദ്യപാനത്തിന് ആചാരപരമായ പ്രധാന്യം ഉണ്ടായിരുന്നു, എന്നാൽ മദ്ധ്യകാലഘട്ടത്തിൽ ഇത് വസ്തുതാപരമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നു. മദ്യപാനത്തിൻ്റെ നിയന്ത്രിതമായ സ്വഭാവം ആധുനിക കാലത്ത് വ്യാപകമായ ഉപയോഗത്തിലും വിൽപ്പനയിലും മാറുകയും കേരളത്തിൻ്റെ സാമ്പത്തിക മേഖലയിൽ പ്രാധാന്യം നേടുകയും ചെയ്തു. ശ്രീനാരായണഗുരുവിൻ്റെ മദ്യപാനത്തോടുള്ള കാഴ്ചപ്പാട് സമൂഹത്തിലെ ഒരു വലിയ മാറ്റത്തിനും സാമൂഹിക ഉണർവിനും കാരണമായി. മദ്യപാനത്തിൻ്റെ ദോഷഫലങ്ങളെ കുറിച്ച് അദ്ദേഹം നൽകിയ ബോധവത്കരണം, സമൂഹത്തിൻ്റെ നവോത്ഥാന പ്രക്രിയയുടെ ഭാഗമായിരുന്നു.1980-കളിൽ ആരംഭിച്ച ചാരായനിരോധന പ്രസ്ഥാനങ്ങൾ, മദ്യപാനത്തിൻ്റെ ദോഷങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇപ്പോഴും, സമകാലിക കേരളത്തിൽ മദ്യപാനത്തിൻ്റെ സാംസ്കാരികവും സാമ്പത്തികവുമായ പ്രതിസന്ധികളെ അഭിമുഖീകരിച്ച് ബോധവത്കരണവും നിയന്ത്രണനീക്കങ്ങളും അത്യാവശ്യമായി തുടരുന്നു.ഈ ലേഖനം കേരളത്തിലെ മദ്യപാനത്തിൻ്റെ ചരിത്രം, മദ്ധ്യകാലത്തും ആധുനികകാലത്തുമുള്ള വ്യത്യാസങ്ങൾ, ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങൾ, കൂടാതെ ചാരായനിരോധന പ്രസ്ഥാനങ്ങളുടെ ആഘാതവും പ്രാധാന്യവും വിശകലനം ചെയ്യുന്നു.

Downloads

Published

2025-04-28

Issue

Section

Articles