കൃഷ്ണനാട്ടത്തിലെ ഭാഷസവിശേഷത

Authors

  • Manoj Manoharan Author

Keywords:

കൃഷ്ണനാട്ടം, ചരിത്രം, മണിപ്രവാള പ്രാസ്ഥാനം, കൃഷ്ണനാട്ടത്തിലെ സാഹിത്യം, ഭാഷ

Abstract

കൃഷ്ണനാട്ടം കേരളത്തിലെ പ്രാചീന കലാരൂപങ്ങളിലൊന്നാണ്, അതിൻ്റെ ഭാഷാ സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും ഗവേഷണത്തിനുള്ള പുതിയ വഴികൾ തുറക്കുന്നു. ഈ ലേഖനത്തിൽ കൃഷ്ണനാട്ടത്തിൻ്റെ ചരിത്രപരവും കാലികവുമായ സംഭാവനകൾ വിശദീകരിക്കുകയും, അത് സാംസ്കാരികവേദിയിൽ നൽകിയ സ്വാധീനം വിലയിരുത്തുകയും ചെയ്യുന്നു.കൃഷ്ണനാട്ടത്തിൻ്റെ ഭാഷാശൈലി മണിപ്രവാളത്തിൻ്റെ അതുല്യ സംയോജനം പ്രതിഫലിപ്പിക്കുന്നു. സംസ്കൃതത്തിൻ്റെ ഗ്രൗരവവും പ്രാചീന മലയാളത്തിൻ്റെ ലാളിത്യവും സമന്വയപ്പെടുത്തിയ മണിപ്രവാള പ്രസ്ഥാനത്തിൻ്റെ പ്രസാധനമായാണ് കൃഷ്ണനാട്ടം മാറുന്നത്. ഇതിൻ്റെ ഭക്തിയുടേയും സാഹിത്യശൈലിയുടേയും പ്രത്യേകത, പാട്ടുകളിലും സംഭാഷണങ്ങളിലും വ്യക്തമായി കാണപ്പെടുന്നു.ഈ ലേഖനത്തിൽ കൃഷ്ണനാട്ടത്തിലെ സാഹിത്യഗുണങ്ങളും, മണിപ്രവാളശൈലിയുടെ നർമവുമായ സംഭാവനകളും, ഈ കലാരൂപത്തിൻ്റെ സംസ്കാരപരവും ഭാഷാപരവുമായ മഹത്തരത്വവും പഠിക്കുന്നു.

Downloads

Published

2025-04-28

Issue

Section

Articles