വിദ്യാഭ്യാസത്തിലെ സംവരണവും സാമൂഹീക വ്യവസ്ഥിതിയും

Authors

  • Nisha Francis O Author

Keywords:

വിദ്യാഭാസത്തിലെ സംവരണം, സാമൂഹിക നവോത്ഥാനം, സംവരണ വർഗീകരണം, സംവരണത്തിലെ സമവാക്യങ്ങൾ

Abstract

വിദ്യാഭ്യാസം ഒരു സമുദായത്തിൻ്റെ നവോഥാനത്തിന് അടിത്തറയിടുന്ന പ്രധാന ഘടകമാണ്. ജാതിയും മതവും ലിംഗവും അടിസ്ഥാനമാക്കി സാമ്പത്തിക, സാംസ്‌കാരിക വകഭേദങ്ങൾ നിലനിന്നിരുന്ന കാലങ്ങളിൽ, സമവായവും സാമൂഹിക നീതിയും കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്ക് വഹിച്ചു. സ്ത്രീശാക്തീകരണം, ദളിത് ഉന്നമനം, ഇടുങ്ങിയ വിഭാഗങ്ങളുടെ അടിമത്തം നീക്കുക തുടങ്ങിയ സാമൂഹിക നവോഥാന പ്രക്രിയകൾ വിദ്യാഭ്യാസത്തിൻ്റെ പ്രചാരണഫലമായിരുന്നു.എന്നാൽ, ആധുനികകാലത്ത് സംവരണം ഒരു പുതിയ പരിവർത്തനമേഖലയിൽ എത്തുകയാണ്. സംവരണത്തിന്റെ ആവശ്യം ഇപ്പോൾ പുതുതായി ഉയർന്നുവരുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിലും സാംസ്‌കാരിക സമവാക്യങ്ങൾ സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസ മാതൃകകൾക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവന്ന വ്യത്യാസങ്ങളും പ്രാദേശിക തന്മയത്വം സംരക്ഷിക്കാനുള്ള ചർച്ചകളും ഇതിൽ പ്രധാനമായ പ്രാധാന്യം വഹിക്കുന്നു.ഈ ലേഖനത്തിൽ, സാമൂഹിക നവോഥാനത്തിൽ വിദ്യാഭ്യാസത്തിൻ്റെ പങ്ക് അവലോകനം ചെയ്യുകയും സംവരണത്തിൻ്റെ പുത്തൻ മാതൃകകളുടെ ആവശ്യകതയും ദിശയും പരിശോധിക്കുകയും ചെയ്യുന്നു

Downloads

Published

2025-04-28

Issue

Section

Articles