വി.കെ.ഗോവിന്ദന്‍ നായരുടെ കവിതകള്‍

Authors

  • Radhakrishnan Chembra Author

Keywords:

ആത്മാവിഷ്കാരം, വസ്തുതാപരമായ കവിതകൾ, കാവ്യ ഗുണങ്ങൾ, ആധുനിക കവിത, സ്വന്തം പരിമിതികൾ, അമൃതമയമായി, അവിൽ പൊതി, ചിറകുവെച്ച വാക്കുകൾ, അക്ഷരശ്ലോകങ്ങളിൽ വാഗര്‍ത്ഥനൈപുണ്യം, പ്രപഞ്ച സൗന്ദര്യ ഭോക്താവായി, താത്വികവും കലാപരവുമായ അന്തസത്ത, മാനുഷിക ബന്ധങ്ങൾ, ശയ്യാ സൗഭാഗ്യം, പ്രയോഗ രസികത്വം, വിനയാന്വിതൻ, ഫലിതരസം, ഭാഷാ ലാളിത്യം, അർത്ഥഗാംഭീര്യം, കാവ്യ വ്യാപാരം

Abstract

ഈ ലേഖനം വീ കെ ജി കവിതകളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു. വി.കെ.ജി. കവിതകളുടെ  ഭാഷാ സവിശേഷതകളും സാഹിത്യ മേന്മകളും എടുത്തുകാണിക്കുന്നുണ്ട്. വള്ളുവനാടൻ കവിയായ വികെജി തൻ്റെ ദേശത്തിൻ്റെ സാംസ്കാരിക മഹത്വം കവിതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ച കവിയാണ് വി.കെ.ജി. വൃത്തം, വൃത്തി, രീതി ,പാകം, ഗുണം, അലങ്കാരം, എന്നീ കാവ്യ ഗുണങ്ങൾ അദ്ദേഹത്തിൻ്റെ കവിതകളെ ഉത്തമോത്തമങ്ങളാക്കുന്നു. ഇല്ലാത്ത മേനി നടിക്കാൻ അദ്ദേഹം ശ്രമിക്കാറില്ല. അവിൽപൊതി  എന്ന ഒററകവിതാ സമാഹാരത്തിലൂടെ വികെജി സാഹിത്യ ലോകത്ത് സ്ഥിരപ്രതിഷ്ഠിതനായി. അവികലമായ വാഗര്‍ത്ഥനൈപുണ്യം കൊണ്ടും കേവലമായകല്പനാവൈഭവം  കൊണ്ടും വികെജി കവിതകൾ വിശിഷ്ട മുക്തകങ്ങളായി. വിനയാന്വിതനാണ് വികെജി .രൂക്ഷവും മൂർച്ചയേറിയതുമായ വാക്കുകൾ അദ്ദേഹം കവിതകളിൽ പ്രയോഗിക്കുന്നു. നർമ്മബോധം കൈവിടാത്ത അദ്ദേഹത്തിൻ്റെ രചനാരീതി അനന്യ സാധാരണം തന്നെ. ഉചിതപദങ്ങൾ ചെത്തി മിനുക്കി കൂർപ്പിച്ച് ഭംഗി വരുത്തി വേണ്ടവിധം വിളക്കിച്ചേർക്കുന്ന രീതിയാണ് അദ്ദേഹത്തിൻ്റെത്. ഈ പ്രത്യേകതകൾ കൊണ്ട് അദ്ദേഹത്തിൻ്റെ കൃതികളെ സാഹിത്യ അക്കാദമി അവാർഡും ഓടകുഴൽ പുരസ്കാരവും നേടാൻ പ്രാപ്തമാക്കി. മലയാള കവിത കലാതത്വത്തിൻ്റെ ഉള്ളറ തുറന്നു കണ്ടത് വി കെ ജി യിലൂടെയാണെന്ന് തോന്നുന്നു. ഭാഷാ ലാളിത്യം കവിതയിൽ ഉടനീളം കാണാം. പരാനുഭൂതികളെ സ്വാനുഭൂതികളാക്കി ആവിഷ്കരിക്കുകയാണ് കവിചെയ്തിരിക്കുന്നത്.

Downloads

Published

2025-04-29

Issue

Section

Articles